കേരളം
നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് - കെ.എസ്.യു നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം.
January 28, 2025/kerala news

നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് - കെ.എസ്.യു നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം.

നെന്മാറയിലെ ഇരട്ട കൊലപാതകത്തിലുള്ള പോലീസ് അനാസ്ഥയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ്സ് - കെ എസ് യു പ്രവർത്തകർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. നെന്മാറ ഗവ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്. പ്രകടനമായി പോലീസ് സ്റ്റേഷൻ ലക്ഷ്യമിട്ട് എത്തിയ പ്രവർത്തകരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയെങ്കിലും പോലീസ് സംയമനം പാലിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘടനം ചെയ്തു. നെന്മാറയിൽ ഉണ്ടായ അതിദാരുണമായ കൊലപാതകത്തിൽ യഥാർത്ഥ ഉത്തരവാദികൾ പോലീസ് ആണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ പറഞ്ഞു. നീചവും നിന്ദ്യവുമായ പൊലീസ് സമീപനമാണ് നെന്മാറയിൽ ഉണ്ടായിരിക്കുന്നത്.